കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനെ സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ അക്രമികള്‍ മാരകായുധങ്ങളുമായെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ചെങ്കള തൈവളപ്പിലെ അബൂബക്കര്‍ കരുമാനത്തെ (38)യാണ് ജില്ലാ പഞ്ചായത്ത് സി.പി.എം അംഗം ഷംനയുടെ നേതൃത്വത്തില്‍ ഒരു സംഘം മാരകമായി അക്രമിച്ചത്. അബൂബക്കര്‍ വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ ഷംനയുടെ നേതൃത്വത്തിലുള്ള സംഘം മാരകമായി അക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ജില്ലാ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അബൂബക്കറും സഹോദരനും അക്രമം നടത്തിയതായി സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമം ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കത്തി, വടിവാള്‍, ഇരുമ്പ് ദണ്ട് തുടങ്ങിയ മാരക ആയുധങ്ങളുമായണ്് ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സഹോദരങ്ങളും പിതാവുമടങ്ങിയ സംഘം എത്തിയത്.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അബൂബക്കറിനെയും സഹോദരനെയും കൊലപ്പെത്താന്‍ ശ്രമിക്കുകയും മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്ത സി.പി.എം ഗുണ്ടാ സംഘത്തിനെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ തയാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും മാറ്റിയിരുന്നു. മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അബൂബക്കര്‍.
Post a Comment
0 Comments