Type Here to Get Search Results !

Bottom Ad

ക്രിക്കറ്റ് കാര്‍ണിവല്‍-22: അബുദാബി ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സിക്ക് ചരിത്രവിജയം


അബൂദാബി (www.evisionnews.in): അബുദാബി കാസര്‍കോട് മണ്ഡലം കെഎംസിസി ഷഹാമ വൊള്‍ക്കാനൊ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍-22 സംഘടിപ്പിച്ചു. കാസര്‍കോട് മണ്ഡലത്തിലെ എട്ടു പഞ്ചായത്ത് ടീമുകള്‍ നേര്‍ക്കുനേരുള്ള മത്സര പോരാട്ടമായിരുന്നു നടന്നത്. ടീം ബദിയടുക്ക പഞ്ചായത്ത് കെഎംസിസി ചാമ്പ്യന്മാരായി കെ.എം.സി.സി ടീം, രണ്ടാം സ്ഥാനം നേടിയ ചെങ്കള പഞ്ചായത്ത് ബി ടീം, കീരിടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒട്ടും പോരാട്ടവീര്യം കുറയാതെ കളിച്ചു. ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ചെങ്കള പഞ്ചായത്ത് കെഎംസിസിയുടെ ബി ടീമിനോട് ഏറ്റുമുട്ടിയാണ് വിജയം കരസ്ഥമാക്കിയത്.

മാന്‍ ഓഫ് ദ സീരിസായി ഷൗക്കത്ത് ബീജന്തടുക്കയും മാന്‍ ഓഫ് ദ മാച്ച് വാരിസും കരസ്ഥമാക്കി. ബദിയടുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും നാട്ടുകാരും ടീമിനെ വിജയിപ്പിക്കാന്‍ വേണ്ടി വലിയ പിന്തുണയാണ് നല്‍കിയത്. ടീം ഓണര്‍ അഷ്‌റഫ് ബദിയടുക്ക മാനേജര്‍ ശരീഫ് പള്ളത്തടുക്ക, കോച്ച് ആരിഫ് ഗോളിയടുക്ക, ക്യാപ്റ്റന്‍ ജലീല്‍ മാന്യ, വൈസ് ക്യാപ്റ്റന്‍, നിസാം ഗോളിയടുക്ക, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചഗ ടീമാണ് മല്‍സരിച്ചത്. മത്സരത്തില്‍ വിജയിച്ച ടീം അംഗങ്ങളെ പിന്തുണ നല്‍കിയ നാട്ടുകാര്‍ക്കും ജനറല്‍ സെക്രട്ടറി അബ്ദുല്ല ബദിയടുക്ക നന്ദി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad