Type Here to Get Search Results !

Bottom Ad

കല്ലട്ര അബ്ബാസ് ഹാജി, ഖാദര്‍ കുന്നില്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് നേതാവ് മര്‍ഹൂം കല്ലട്ര അബ്ബാസ് ഹാജിയുടെ പേരിലുള്ള അഞ്ചാമത് കാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് സ്റ്റാര്‍ കെയര്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഫാത്തിമ ശുക്കൂറും കെഎംസിസി നേതാവ് മര്‍ഹൂം ഖാദര്‍ കുന്നിലിന്റെ പേരിലുള്ള പ്രഥമ ബിസിനസ് പേഴ്‌സണ്‍ അവാര്‍ഡിന് തബാസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ മാളികയും അര്‍ഹരായി. യുഎഇ, കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഈമാസം അവസാനം നടക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഷാര്‍ജ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട്, ജനറല്‍ സെക്രട്ടറി ഷാഫി താച്ചാങ്ങാട് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad