Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗരത്തില്‍ ഗര്‍ഭിണിയായ ആടിനെ മുന്നംഗ സംഘം ബലാല്‍സംഗം ചെയ്ത് കൊന്നു


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ നാലുമാസം ഗര്‍ഭിണിയായ ആടിനെ മുന്നംഗ സംഘംബലാല്‍സംഗം ചെയ്തു കൊന്നു. സംഭവത്തില്‍ ഒരാളെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കോട്ടച്ചേരി നഗരത്തിലെ ഹോട്ടലിന് പിറക് വശത്താണ് പുലര്‍ച്ചെ ഒരു മണിയോടെ നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്. തമിഴ്നാട് മേലപ്പട്ട് മണിക്കോട്ട് സ്വദേശി ശെന്തില്‍ കുമാര്‍ (39)നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ആടിന്റെ ജഡം പൊലീസ് ബന്തവസ്സിലാക്കി.

പണിമുടക്കിനെ തുടര്‍ന്ന് രണ്ടു ദിവസമായി ഹോട്ടല്‍ അവധിയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രണ്ടുപേര്‍ മതില്‍ ചാടിക്കടന്ന് ഉള്ളില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞെത്തിയ ഉടമ പിറകുവശം ലൈറ്റ് ഓണ്‍ചെയ്തപ്പോള്‍ മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാളെ ഇവര്‍ പിടികൂടി. പരിശോധയില്‍ ആടിന്‍ കൂട് തുറന്ന നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായ ആട് ചത്തതായും കണ്ടെത്തി. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ആടിനെ ലൈംഗിക പീഡനത്തിനിരക്കിയ വിവരം പുറത്തുവന്നത്. ഹോട്ടലിനോട് ചേര്‍ന്ന് ഉടമ രണ്ടു വളര്‍ത്തുന്ന ആടുകളില്‍ ഒന്നാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരം പുറത്തു വരികയുള്ളൂ. രക്ഷപ്പെട്ട രണ്ടു പേര്‍ കാഞ്ഞങ്ങാട് സ്വദേശികളെന്ന് പറയുന്നു. മൂന്നരമാസം മുമ്പാണ് പാചക ജോലിക്കായി ശെന്തില്‍ ഹോട്ടലില്‍ എത്തിയത്.













Post a Comment

0 Comments

Top Post Ad

Below Post Ad