(www.evisionnews.in) സംസ്ഥാന ബജറ്റില്‍ തിരക്കേറിയ റോഡുകള്‍ക്കും ജംഗ്ഷനുകള്‍ക്കും പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ ബജറ്റ് എന്ന സൂചനയോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേന്ദ്രത്തിന് വിമര്‍ശനം.
* ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചര്‍ച്ചുകള്‍ക്കും സെമിനാറുകള്‍ക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.
* ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കടക്കുന്ന പ്രതിസന്ധിയുണ്ട്. ജനങ്ങളുടെ കൈയില്‍ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ല്‍ സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.
ഉന്നത വിദ്യാഭ്യാസം
* ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സര്‍വകലാശാലകളോട് അനുബന്ധിച്ച് പുതിയ ട്രാന്‍സ്‌ലേഷണല്‍ ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും.
*വിവിധ സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ ഹോസ്റ്റലുകള്‍. 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. ഇതിനായി 200 കോടി രൂപ വക ഇരുത്തി.
Post a Comment
0 Comments