മേല്‍പറമ്പ് (www.evisionnews.in): ചെമ്മനാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് (ബെണ്ടിച്ചാല്‍)കമ്മിറ്റിയുടെ സമ്മേളനവും ബൈത്തുറഹ്‌മ സമര്‍പ്പണവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നടന്നു. പ്രസിഡന്റ് ബിയു അബ്ദുല്‍ റഹ്‌മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ബൈത്തു റഹ്‌മയുടെ താക്കോല്‍ ദാനം പ്രസിഡന്റ് ബിയു അബ്ദുല്‍ റഹ്‌മാന്‍ ഹാജിക്ക് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കൈമാറി. ചടങ്ങില്‍ പഴയകാല മുസ്‌ലിം ലീഗ് നേതാക്കളെ ബികെ ഇബ്രാഹിം ഹാജി, ബിയു അബ്ദുല്‍ റഹ് മാന്‍ ഹാജി, തുരുത്തി മുഹമ്മദ്,അലി പുത്തൂര്‍ ആദരിച്ചു.
വാര്‍ഡ് മെമ്പര്‍ മറിയ മാഹിന് കല്ലട്ര അബ്ദുല്‍ ഖാദര്‍, വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേ ഹോപഹാരം നല്‍കി.കലാ കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുകയും ഉന്നത വിജയം നേടുകയും, ചെയ്തവര്‍ക്ക് ബെണ്ടിച്ചാല്‍ യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റിയുടെ സ്‌നേഹോ പഹാരം അബ്ദുല്ല കുഞ്ഞി കീഴൂര്‍, പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ടിഡി കബീര്‍, റൗഫ് ബായിക്കര, തുരുത്തി ഇബ്രാഹിം, അലി പുത്തൂര്‍ സമ്മാനിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, വാര്‍ഡ് മെമ്പര്‍ മറിയ മാഹിന്‍, പട്ടുവത്തില്‍ മൊയ്ദീന്‍ കുട്ടി ഹാജി, ഹാരിസ് ബെണ്ടിച്ചാല്‍, അര്‍ഷാദ് എയ്യള, കെ.പി അഷ്റഫ് പ്രസംഗിച്ചു.
Post a Comment
0 Comments