കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കരാറുകാരന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തളങ്കര സ്വദശി ശിഹാബ് ബാങ്കോടിനാണ് കാസര്‍കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. പബ്ലിക് പ്രോസ്‌ക്റ്റര്‍ മുന്നോട്ടുവെച്ച ബാലിശമായ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഹോസ്പിറ്റല്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍ വൈദുതി വകുപ്പിന്റെ അറിവോടെ വൈദുതി ബന്ധം വിച്ഛേദിച്ചു എല്ലാ സന്നാഹങ്ങളോടെ റോഡ് നിര്‍മാണത്തിനായിരുന്നു മരങ്ങള്‍ മുറിച്ചത്. എന്നാല്‍ മരം മുറിക്കാനുള്ള ടെന്‍ഡര്‍ ലഭിച്ചു എന്ന ധാരണയില്‍ റോഡിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഇറങ്ങിയതാണ് വിനയായി മാറിയത്. മാര്‍ച്ച് മുമ്പായി എല്‍ എസ് ജി ഡിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നതണ് കേരളത്തിലെ പൊതുവായ കിഴ്വഴക്കം. നടപടികള്‍ പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തനം ആരംഭിച്ചതാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാവാന്‍ കാരണം. മുറിച്ച മരങ്ങള്‍ നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നത്.
കാസര്‍കോട് നഗരത്തില്‍ പ്രവേശിക്കാതെ വളരെ വേഗത്തില്‍ വാഹങ്ങള്‍ക്ക് ദേശീയ പാതയിലേക്ക് പോകാനുള്ള വഴിയുടെ പ്രവര്‍ത്തിയാണ് മരം മുറിയുമായി ബന്ധപെട്ട് തടസപ്പെട്ടത്. എന്നാല്‍ പ്രവര്‍ത്തികള്‍ നാളെ തന്നെ തുടങ്ങാന്‍ കരാറുകാരനോട് അതികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരന്‍ ഇതിന് തയാറായില്ലെങ്കില്‍ 38 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തങ്ങളാണ് കാസര്‍കോട് നഗരസഭക്ക് നഷ്ടമാകാന്‍ പോകുന്നത്.
നഗരസഭക്കെതിരെ കാരണങ്ങള്‍ കിട്ടാന്‍ കാത്തിരുന്ന ചിലര്‍ സിപിഐഎം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു മരം കൊള്ള എന്നതിലേക്ക് കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിപിഐഎം ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതോടെ മരം വെട്ടുകാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയിരുന്ന ഹോസ്പിറ്റല്‍ അധികൃതര്‍ വിവാദമായതോടെ പരാതിയുമായി രംഗത്തു വരികയായിരുന്നു. നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണ് മരംമുറി എന്നുള്ള രീതിയില്‍ പ്രചാരണം നടത്തിയ ഒരു കരാറുകാരനെതിരെ പ്രഥിഷേധം രൂക്ഷമാണ്.
സംഭവം പൊലീസും വിജിലന്‍സും അന്വേഷിച്ചെങ്കിലും 'മിസ്റ്റിക്ക് ഓഫ് ഫാക്ട്' ഗണത്തിലാണ് പ്രാഥമിക അന്വേഷണം എത്തിയിരിക്കുന്നത്. കൂടുതല്‍ അന്വഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറുമെന്ന് അന്വേഷണ ഉദ്യഗസ്ഥര്‍ വ്യക്തമാക്കി. മാത്രമല്ല ഇതുവരെ ഈ കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments