കാസര്‍കോട് (www.evisionnews.in): കോളജ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്‌നത കാട്ടിയെന്ന കേസില്‍ മധ്യവയസ്‌കനായ വിമുക്തഭടന്‍ അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഹന്‍ദാസിനെ (58) യാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ കെപി സതീശനും സംഘവും അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 21ന് രാവിലെ പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്റ്റോപിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന മോഹന്‍ദാസ്, ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് സമീപം വാഹനം നിര്‍ത്തി പാന്റിന്റെ സിബ് ഊരി നഗ്‌നതകാട്ടിയെന്നാണ് കേസ്.
വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ സ്‌കൂടെര്‍ ഓടിച്ചു പോയി. പെണ്‍കുട്ടികള്‍ സ്‌കൂട്ടറിന്റെ നമ്പര്‍ സഹിതം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് മോഹന്‍ ദാസാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments