ഉദുമ (www.evisionnews.in): ബോവിക്കാനം മുതലപ്പാറ അസാസുല്‍ ഇസ്ലാം മദ്രസ പ്രധാന അധ്യാപകനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുദരിബുമായ ശാഹുല്‍ ഹമീദ് ദാരിമി ഉള്‍പ്പെടെയുള്ള ഉസ്താദുമാരെ മദ്രസയില്‍ കയറി അക്രമിച്ച സി പി എം ക്രിമിനലുകളായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡല പ്രസിഡണ്ട് റഊഫ് ബായിക്കര ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു.
സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘമാണ് അകാരണമായി മദ്രസയില്‍ കയറി മാരകായുധങ്ങളുമായി വെട്ടിപരിക്കേല്‍പിച്ചത്. ഒരേ സമയം ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയും രഹസ്യമായി വേട്ടക്കാര്‍ക്ക് സഹായം ചെയ്യുകയും ചെയ്യുന്ന ഉദുമ എംഎല്‍എയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടിക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments