Type Here to Get Search Results !

Bottom Ad

അബൂബക്കറിനെതിരേ വധശ്രമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിവോടെ: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനത്തിനെ വധിക്കാന്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കും സംഘത്തിനും പ്രേരണയായത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണെന്നും സംഭവത്തിന് രണ്ടുനാള്‍ മുമ്പ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പ്രസിഡണ്ടിന്റെ നീക്കം ദുരുഹമാണെന്നും കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര പറഞ്ഞു.

ഏറ്റവും നല്ല സാമുഹിക പ്രവര്‍ത്തകനും ജാതി രാഷ്ട്രീയ ഭേദമന്യേ കോവിഡ് ബാധിച്ചവരുടെ നിരവധി മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനും ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അബൂബക്കറിനെ വധിക്കാനുള്ള ഗുഡാലോചന നിഷ്പക്ഷമായി അന്വേഷിക്കണം. രാഷ്ട്രീയ എതിരാളികളെ നരഹത്യ നടത്താന്‍ കൂട്ട് നില്‍ക്കുന്ന ക്രിമിനല്‍ സംഘമായി സി.പി.എം ജന പ്രതിനിധികള്‍ മാറുകയാണ്. 

കൃപേശ്, ശരത് ലാല്‍ എന്നീ യുവ സേവകരെ രക്ത സാക്ഷികളാക്കിയ സി.പി.എമ്മിന് അബൂബക്കറിനെതിരെയുള്ള അക്രമം മുന്‍കൂട്ടി അറിവുള്ള താണ്.നാട്ടില്‍ ക്രമസമാധാനത്തിന് നേതൃത്വം നല്‍കേണ്ട പോലീസ് ഒരു വിഭാഗത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മെമ്പറെ കേസില്‍ നിന്ന് ഒഴിവാക്കിയ നീക്കത്തില്‍ നിയമ പോരാട്ടത്തിനും പ്രത്യക്ഷ സമരത്തിനും മുന്നിട്ടിറങ്ങുമെന്ന് കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad