Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം 23 മുതല്‍


കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ: കോളജില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡാനന്തരം കേരള ത്തില്‍ നടക്കുന്ന ആദ്യ സര്‍വകലാശാല കലോത്സവം എന്ന പ്രത്യേകത കൂടി ഇതിനു മാറ്റുകൂട്ടുന്നു. കലയുടെയും സര്‍ഗാത്മകതയുടെയും മേളങ്ങള്‍ തീര്‍ത്ത് വടക്കന്‍ കാറ്റിനൊപ്പമുള്ള രാപ്പകലുകള്‍ക്കാണ് ഗവ: കോളജ് ആഥിത്യമേകുന്നത്.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 140 കോളേജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കലാപ്രതിഭകള്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തില്‍ മാറ്റുരയ്ക്കും. 3500 മത്സരാര്‍ത്ഥികള്‍ ഏഴു വേദികളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോളും ഗ്രീന്‍ പ്രോട്ടോക്കോളും പൂര്‍ണമായും പാലിച്ച് സംഘടിപ്പിക്കും. കലോത്സവത്തിന്റെ ഓര്‍മയ്ക്കായി സോവനീര്‍ പ്രസിദ്ധീകരിക്കും. മത്സരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കും.

ലഹരിക്കെതിരെയുള്ള കാമ്പയിന്റെ ഇടംകൂടിയായി കലോത്സവ വേദിയെ ഉപയോഗപ്പെടുത്തും. കോളജിനകത്ത് തന്നെയാണ് മുഴുവന്‍ വേദികളും സജ്ജീകരിക്കുന്നത്. താമസസൗകര്യവും കാമ്പസില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കെവി ശില്‍പ, സിന്‍ഡിക്കേറ്റ് അംഗം എംസി രാജു, സംഘടക സമിതി വൈസ് ചെയര്‍മാന്‍ എന്‍എ അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ഇക്ബാല്‍, ഗവ: കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിഷത്ത് മഷൂമ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad