ചിത്താരി (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റമസാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒമ്പത്, 10, 11ന് ചെറുവത്തൂര്‍ കോട്ടപ്പള്ളിയില്‍ റമസാന്‍ പ്രഭാഷണം നടക്കും. ഒമ്പതിന് ഷൗക്കത്തലി വെള്ളമുണ്ടയും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ മുഹമ്മദ് ഹനീഫ് നിസാമിയും പ്രഭാഷണം നടത്തും. റമസാന്‍ പ്രഭാഷണത്തിന്റെ പ്രഖ്യാപനം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സമസ്ത കേന്ദ്ര സെക്രട്ടറി കൊയ്യോട് ഉമ്മര്‍ മുസ്്‌ലിയാര്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. കുളിക്കാട് കുഞ്ഞ ഹമ്മദ് ഹാജി, ദാവൂദ് ഹാജി ചിത്താരി, യൂനുസ് ഫൈസി കാക്കടവ്, പിഎച്ച് അസ്ഹരി കളത്തൂര്‍, സഈദ് അസ്അദി പുഞ്ചാവി, മുഷ്താഖ് ദാരിമി, ഇബ്രാഹിം അസ്ഹരി, മഹമൂദ് ദേളി, ഇര്‍ഷാദ് ഹുദവി ബെദിര, സയ്യിദ് ഹംദുള്ള തങ്ങള്‍, കബീര്‍ ഫൈസി, സിദ്ധീഖ് ബെളിഞ്ചം, മൂസ നിസാമി, ആബിദ് ഹുദവി കുണിയ, ഷരീഫ് ബാവാ നഗര്‍, സിയാദ് ചിത്താരി പ്രസംഗിച്ചു.
Post a Comment
0 Comments