കാസര്‍കോട് (www.evisionnews.in): ഒരു രാജ്യം ഒരു നികുതി എന്ന ഉദ്ദേശത്തോടെ അഞ്ചു വര്‍ഷം മുമ്പ് നടപ്പിലാക്കിയ ജിഎസ്ടിയുടെ മറവില്‍ അനധികൃതമായ കട പരിശോധനയും ടെസ്റ്റ് പര്‍ച്ചേസ് എന്ന പേരില്‍ ചെറുകിട വ്യാപാരികളില്‍ നിന്നും ഇരുപതിനായിരം രൂപ പിഴ ഈടാക്കുന്ന പകല്‍ കൊള്ളയും അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ്. ജിഎസ്ടി നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സിഎച്ച് ഷംസുദ്ദീന്‍, ശങ്കരനാരായണമയ്യ, ടിഎ ഇല്യാസ്, ബിവിക്രംപൈ,ജിഎസ് ശശിധരന്‍, എംപി സുബൈര്‍, പി. മുരളീധരന്‍, എവി ഹരിഹരസുതന്‍, ബഷീര്‍ കനില, പോഷക സംഘടന നേതാക്കളായ മാഹിന്‍ കോളിക്കര,സരിജ ബാബു, സമീര്‍ ഔട്ട്ഫിറ്റ്, കോടോത്ത് അശോകന്‍ നായര്‍, വിനോദ് സോമി, ഹരീഷ് കുമാര്‍, കെഎം ബാബുരാജ്
എന്‍എം സുബൈര്‍, ജനറല്‍ സെക്രട്ടറി കെ.ജെ സജി, സെക്രട്ടറി ശിഹാബ് ഉസ്മാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments