കുമ്പള (www.evisionnews.in): കുമ്പള എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാറടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി (53) യെയാണ് കുമ്പള എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ പ്രഭാകരനും മറ്റൊരാളും എക്‌സൈസ് ഓഫീസിന്റെ ജനല്‍ വഴി പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഓഫീസ് മുറ്റത്ത് നിര്‍ത്തിയിട്ട എക്‌സൈസ് ജീപ്പിന്റെ സീറ്റില്‍ നാലു വെട്ടുകല്ലുകളും അബ്കാരി കേസുകളില്‍ പിടികൂടിയ ഇരുചക്ര വാഹനങ്ങളില്‍ ഒരോ കല്ലുകളുംവച്ച നിലയിലായിരുന്നു. ഓഫീസിന് സമീപത്ത് പെട്രോള്‍ നിറച്ച ഒരു കുപ്പിയും കണ്ടെത്തിയിരുന്നു. പ്രഭാകരനെതിരെ കുമ്പള എക്‌സൈസില്‍ അഞ്ച് അബ്കാരി കേസുകളും മാസങ്ങള്‍ക്ക് മുമ്പ് പ്രഭാകരന്റെ വീട്ടില്‍ മദ്യം പിടികൂടാന്‍ എത്തിയ കുമ്പള എക്‌സൈസ് സംഘത്തെ അക്രമിച്ച കേസും നിലവിലുണ്ട്.
കുമ്പള പൊലീസ് സ്റ്റേഷനിലെ മൂന്നു അബ്കാരി കേസുകളില്‍ പ്രതികൂടിയാണ്. എക്‌സൈസ് സംഘം പ്രഭാകരന്റെ മദ്യവില്‍പ്പനക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനുള്ള വിരോധമാണ് എക്‌സൈസ് ഓഫീസ് അക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. എക്‌സൈസ് സംഘം ശനിയാഴ്ചവീട്ടില്‍ കയറി അക്രമിച്ചെന്നും ഓടുന്നതിനിടെ വീണ് പരിക്കേറ്റുവെന്നും ആരോപിച്ച് പ്രഭാകരന്‍ വ്യാജ പരാതി നല്‍കിയതായും പൊലീസ് പറഞ്ഞു. കുമ്പള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രഭാകരന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
Post a Comment
0 Comments