Type Here to Get Search Results !

Bottom Ad

നൂറിലധികം കളവുകേസില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): കേരള, കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളിലായി നൂറിലധികം കളവു കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍. കഴിഞ്ഞ 20 വര്‍ഷക്കാലമായി പൊലീസിന്റെ വലയിലാകാതെ ഒളിവില്‍ കഴിയുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കര്‍ണാടക മടിക്കേരിയിലെ ഉമ്പായി എന്ന ഇബ്രാഹിമാണ് (46) അറസ്റ്റിലായത്. വയനാട്ടിലെ തിരുനെല്ലിയില്‍ ഹുസൈന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധര ഷെട്ടിയുടെ കൂട്ടാളി യാണ്. കാസര്‍കോട് ഡിവൈ എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സികെ ബാലകൃഷ് ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകു മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓസ്റ്റിന്‍ തമ്പി, ഡ്രൈവര്‍ ഷമീര്‍ ചേര്‍ന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ നാലു പ്രാവശ്യം പൊലീസിന്റെ വലയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad