കാസര്‍കോട് (www.evisionnews.in): കാറില്‍ കടത്തിയ 406.8ലിറ്റര്‍ കര്‍ണാടക മദ്യവുമായി ബേവിഞ്ച സ്വദേശി എക്‌സൈസ് പിടിയിലായി. ബേവിഞ്ചയിലെ ഹാഷിമിനെയാണ് ചൊവ്വാഴ്ച രാത്രി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മുളിയാര്‍മൂലടുക്ക എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിന്റെ ചുറ്റുമതിലിനു തെക്കു ഭാഗത്തു കൂടി പൊവ്വലിലേക്ക് പോകുന്ന റോഡില്‍ പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം മാരുതി കാറില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എംവി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ശൈലേഷ് കുമാര്‍, എല്‍ മോഹനകുമാര്‍, പി നിഷാദ്, കെആര്‍ പ്രജിത്ത്, ഡ്രൈവര്‍ ഡിജിത്ത് എന്നിവരും മദ്യവേട്ടയില്‍ പങ്കെടുത്തു. കേസ് തുടര്‍ നടപടിക്കായി ബദിയടുക്ക റെയ്ഞ്ച് ഓഫീസിന് കൈമാറി.
കാറില്‍ കടത്തിയ 406.8 ലിറ്റര്‍ കര്‍ണാടക മദ്യവുമായി പിടിയില്‍
19:29:00
0

Post a Comment
0 Comments