കാസര്‍കോട് (www.evisionnews.in): ഏഴു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫി (45)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ 2016 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലെ പഠനം കഴിഞ്ഞ് സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ ലത്തീഫ് ഒരു അങ്കന്‍വാടി കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപകര്‍ ഉടന്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലറെ വരുത്തി. ലത്തീഫ് മദ്രയില്‍വച്ച് പലതവണ പീഡനത്തി നിരയാക്കിയതായി ഈ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൗണ്‍സിലറോട് വെളിപ്പെടുത്തി. അന്നത്തെ ഇന്‍സ്പെക്ടര്‍ പികെ സുധാകരന്‍ കേസന്വേഷിക്കുകയും ഇന്‍സ്പെക്ടര്‍ എംപി ആസാദ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Post a Comment
0 Comments