കാസര്‍കോട്: (www.evisionnews.in) ബൈകും മിനിലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക് യാത്രികരായ ജംശീര്‍, മുഹമ്മദ് ശിബില്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. ഉദുമ പള്ളത്ത് പുലര്‍ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.
രണ്ട് സംഘമായി ബൈകിലും കാറിലുമായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ഇടയ്ക്ക് വച്ച് ബൈകിലുണ്ടിയിരുന്നവരെ കാണാത്തതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ പൊലീസ് എടുത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്. ഇതിനിടെ മംഗ്‌ളൂറുവിലെത്തിയിരുന്ന സുഹൃത്തുക്കള്‍ ദുരന്തവിവരം അറിഞ്ഞ് തിരിച്ച് വന്നു.
Post a Comment
0 Comments