ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
22:48:00
0
കാസർകോട്: (www.evisionnews.in) ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂരിലെ തൻസീഹാ(17) ണ് മരിച്ചത്. ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം. സുഹൃത്തിനെ ബൈക്കിൽ ഉപ്പളയിൽ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൻസീഹിനെ കുമ്പള ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുമ്പള മഹാത്മ കോളജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൊഗ്രാൽ പുത്തുർ ചായിത്തോട്ടം ഷംസുദ്ദീന്റെയും ഫൗസിയയുടെയും മകനാണ് തൻസീഹ്.
Post a Comment
0 Comments