ദുബൈ (www.evisionnews.in): ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദുബൈയില്‍ എത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷര്‍ മാഹിന്‍ കല്ലട്ര, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്റഫ് എടനീര്‍ എന്നിവര്‍ക്ക് ഇഹ്തിഫ 2022ല്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സ്വീകരണം വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബൈ ദേര പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടക്കും.
പരിപാടിയില്‍ കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്തു മുനിസിപ്പല്‍ നേതാക്കള്‍ പങ്കെടുക്കും. പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ചം, ഹനീഫ് കാറഡുക്ക, കരീം എ കെ, സെക്രട്ടറിമാരായ ഷാഫി ചെര്‍ക്കളം, റഹ്‌മാന്‍ പടിഞ്ഞാര്‍, ഹമീദ് എംഎസ്, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു. മണ്ഡലത്തില്‍ നിന്നുമുള്ള മുഴുവന്‍ പഞ്ചായത്തു മുനിസിപ്പല്‍ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Post a Comment
0 Comments