Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ കടവത്ത് ടി.എം കുഞ്ഞി റോഡ് നാടിന് സമര്‍പ്പിച്ചു


മൊഗ്രാല്‍ (www.evisionnews.in) : ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുനര്‍ നാമകരണം ചെയ്യപ്പെട്ട മൊഗ്രാല്‍ കടവത്ത് ടി.എം കുഞ്ഞി റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഓള്‍ഡ് എം.സി.സി റോഡ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത റോഡിന് കാസറഗോഡിന്റെ സര്‍വ്വ മേഖലകളിലും നിറശോഭ പരത്തി കടന്ന് പോയ ടി. എം കുഞ്ഞിയുടെ പേര് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നാടിന് ഉത്സവാന്തരീക്ഷം പകര്‍ന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ടി.എം കുഞ്ഞിയുടെ തറവാട്ട് വീട്ടിലേക്ക് ആനയിച്ചു. ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷാനവാസ് പാദൂര്‍, സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീഖ് ദണ്ഡഗോളി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിര്‍ മൊഗ്രാല്‍, കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റിയാസ് കെ, വി. പി അബ്ദുല്‍ ഖാദര്‍, ജനപ്രതിനിധികളായ അഷ്റഫ് കര്‍ള, ബി.എ റഹ്മാന്‍ ആരിക്കാടി, അന്‍വര്‍ ആരിക്കാടി, സബൂറ, വ്യവസായ പ്രമുഖന്‍ അച്ചു കാസര്‍കോട്, എം. അബ്ബാസ്, അഡ്വ. സക്കീര്‍ അഹമ്മദ്, സയ്യിദ് ഹാദി തങ്ങള്‍, അസീസ് കളത്തൂര്‍,

എ.കെ ആരിഫ്, ഖാലിദ് ബംബ്രാണ, കെ.എം അബ്ബാസ്, കെ.എം മുഹമ്മദ്, ഹമീദ് സ്പിക്, പി.എ ആസിഫ്, നിസാര്‍ പെര്‍വാഡ്, അബൂബക്കര്‍ ലാന്‍ഡ് മാര്‍ക്ക്, മാഹിന്‍ മാസ്റ്റര്‍, സെഡ്. എ മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, ബി.വി. എ ഹമീദ് മൗലവി, സി.എം ഹംസ, സിദ്ദീഖ് റഹ്മാന്‍, എം. എ. മൂസ, എം.എം. റഹ്മാന്‍, ടി. കെ ജാഫര്‍, മുഹമ്മദ് സ്മാര്‍ട്ട്, റിയാസ് കരീം, അഷ്റഫ് പെര്‍വാഡ്, ഷക്കീല്‍ അബ്ദുല്ല, ഗഫൂര്‍ ലണ്ടന്‍,ടി. സി അഷ്റഫ്, എം. ജി. എ റഹ്മാന്‍, കെ.കെ. അബ്ദുല്‍ഖാദര്‍, ജംഷീര്‍ മൊഗ്രാല്‍, ഇര്‍ഫാന്‍. യു. എം, മുഹമ്മദ് അബ്‌കോ, സി. എച്ച് ഖാദര്‍, എം.എസ് അഷ്റഫ്, എം. എ. എ റഹ്മാന്‍, കെ. എ. അബ്ദുല്‍ റഹ്മാന്‍, മനാഫ് കടവത്ത് , എസ്. എ മുഹമ്മദ്, അഷ്റഫ് ഷാര്‍ജ, മുര്‍ഷിദ് മൊഗ്രാല്‍, അബ്ദുള്ള ബായിക്കര, അസ്ഫാന്‍, കെ. ടി അബ്ദുല്ല, കെ. പി നിയാസ്, കരീം അരിമല, ഷരീഫ് ദീനാര്‍, ഹാരിസ് ബാഗ്ദാദ്, ലത്തീഫ് തവക്കല്‍, സൈഫു ബര്‍ക്കോഡ്, കെ ടി മുഹമ്മദ്, ടി.എം ശുഹൈബ്, ടി.എം നവാസ്, ടി. എം ഫൈസ്, ഔഫു കോട്ടക്കുന്ന്, ടി.കെ താഹിര്‍, ടി.കെ അന്‍വര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad