Type Here to Get Search Results !

Bottom Ad

അനധികൃത പുഴമണല്‍ കടത്ത്; ടിപ്പര്‍ ലോറി പിടിയില്‍


കാസര്‍കോട്: (www.evisionnews.in) രേഖകളില്ലാതെ പുഴമണല്‍ കടത്തി പോവുകയായിരുന്ന ടിപ്പര്‍ലോറി പൊലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള ചേരൂര്‍ കടവത്ത് നിന്ന് അനധികൃതമായി മണല്‍ കയറ്റി പോകുകയായിരുന്ന ലോറി വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുള്‍റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. അനധികൃതമണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ചെങ്കള ബേര്‍ക്കയിലെ ഷംസുദ്ദീ നെ(33) പൊലീസ് അറസ്റ്റ് ചെയ്തു.പുഴയില്‍ നിന്ന് രാത്രി നേരങ്ങളിലും പുലര്‍കാല ങ്ങളിലും വന്‍തോതില്‍ മണലൂറ്റുന്നുണ്ടെന്ന വിവര ത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പുഴയില്‍ നിന്നുമെടുക്കുന്ന മണലുകള്‍പറമ്പുകളില്‍ സൂക്ഷിച്ച ശേഷം പൊലീസ് നീക്കങ്ങള്‍ നിരീക്ഷിച്ച് അനുകൂല സാഹചര്യം വരുമ്പോള്‍ കടത്തുകയാണ് ചെയ്യുന്നത്. അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad