Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തി: രണ്ടു പേര്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിലെ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമയായ തായെത്തെരുവ് ജസീര്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ജസീര്‍ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ആയിക്കര പാലത്തിന് അടുത്ത് രാത്രി 12.45ന് ആണ് ആക്രമണം ഉണ്ടായത്. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് രണ്ട് പോരെ പിടി കൂടി.റബീയ്, ഹനാന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad