കാസര്‍കോട് (www.evisionnews.in): പൊവ്വല്‍ മുതലപ്പാറ മദ്രസയിലെ അധ്യാപകന്‍ ശാഹുല്‍ ഹമീദ് ദാരിമിയെ മദ്രസയില്‍ കയറി ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രസ്താവിച്ചു.
ജില്ലയില്‍ മതം പറയുന്നവര്‍ക്കെതിരെ അക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും പള്ളി ഇമാമീങ്ങളും മദ്രസ അധ്യാപകരുമാണ് ഇരയാക്കപ്പെടുന്നത്. ഇത്തരത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ നിയമപാലകര്‍ തയ്യാറാവണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ശാഹുല്‍ ഹമീദ് ദാരിമിയെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജംജയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, എ.ബി ഷാഫി, മൊയ്തു ചെര്‍ക്കള, ഇര്‍ഷാദ് ഹുദവി ബെദിര, ഹമീദ് ഫൈസി പൊവ്വല്‍, റൗഫ് ബാവിക്കര, ലതീഫ് മൗലവി ചെര്‍ക്കള, സലാം നഈമി സന്ദര്‍ശിച്ചു.
Post a Comment
0 Comments