മഞ്ചേശ്വരം (www.evisionnews.in): ഗോവിന്ദപൈ കോളജിലെ വിദ്യാര്‍ഥിനിക്കു നേരെ യുണ്ടായ ആര്‍.എസ്.എസ് സദാചാര ഗുണ്ടായിസത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫയും അറിയിച്ചു. വിദ്യാഭ്യാസ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ യു.ജി.സി ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനത്തേക്ക് ആര്‍.എസ്.എസ് നേതാക്കളെയും പ്രവര്‍ത്തകരെയും തിരികുക്കേറ്റുന്ന അവസ്ഥായണ് കണ്ടു കൊണ്ടിരിക്കുന്നത്. കാമ്പസുകളില്‍ വിദ്യാര്‍ഥി, വിദ്യാഥിനികളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ത്തിക്കൊണ്ട് കാവിവല്‍ക്കരിക്കാമെന്നാണ് മോഹമെങ്കില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിയ പാരമ്പര്യമുള്ള മണ്ണാണ് മഞ്ചേശ്വരത്തിന്റേതെന്നും ഇവിടെ അതുനടക്കില്ലന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഗോവിന്ദപൈ കോളജില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ കുട്ടികള്‍ക്ക് യൂത്ത് ലീഗ് എല്ലാവിധ പിന്തുണയും നിയമസഹായവും നല്‍കുമെന്നും അറിയിച്ചു.
ഗോവിന്ദപൈ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആര്‍.എസ്.എസ് അക്രമണം അപലപനീയം: യൂത്ത് ലീഗ്
10:47:00
0
മഞ്ചേശ്വരം (www.evisionnews.in): ഗോവിന്ദപൈ കോളജിലെ വിദ്യാര്‍ഥിനിക്കു നേരെ യുണ്ടായ ആര്‍.എസ്.എസ് സദാചാര ഗുണ്ടായിസത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫയും അറിയിച്ചു. വിദ്യാഭ്യാസ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ യു.ജി.സി ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനത്തേക്ക് ആര്‍.എസ്.എസ് നേതാക്കളെയും പ്രവര്‍ത്തകരെയും തിരികുക്കേറ്റുന്ന അവസ്ഥായണ് കണ്ടു കൊണ്ടിരിക്കുന്നത്. കാമ്പസുകളില്‍ വിദ്യാര്‍ഥി, വിദ്യാഥിനികളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ത്തിക്കൊണ്ട് കാവിവല്‍ക്കരിക്കാമെന്നാണ് മോഹമെങ്കില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തിയ പാരമ്പര്യമുള്ള മണ്ണാണ് മഞ്ചേശ്വരത്തിന്റേതെന്നും ഇവിടെ അതുനടക്കില്ലന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഗോവിന്ദപൈ കോളജില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ കുട്ടികള്‍ക്ക് യൂത്ത് ലീഗ് എല്ലാവിധ പിന്തുണയും നിയമസഹായവും നല്‍കുമെന്നും അറിയിച്ചു.
Post a Comment
0 Comments