Type Here to Get Search Results !

Bottom Ad

ലഹരിപ്പിടിയില്‍ ജില്ല: മാഫിയ സംഘങ്ങളുടെ വേരറുക്കാന്‍ ഓപ്പറേഷന്‍ ഡാഡുമായി പോലീസ്


കാസര്‍കോട് (www.evisionnews.in): ലഹരിപ്പിടിയിലമര്‍ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്ന് മാഫിയ സംഘങ്ങളുടെ വേരറുക്കാന്‍ കച്ചകെട്ടി ജില്ലാ പൊലീസ്. യുവതയെ കാര്‍ന്നുതിന്നാന്‍ ജില്ലയില്‍ താവളമാക്കിയിരിക്കുന്ന ലഹരി മാഫിയ സംഘങ്ങളെ പൂട്ടാന്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെയും കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡാഡ് എന്ന പേരില്‍ മിഷന്‍ രൂപീകരിച്ചാണ് പ്രതിരോധം തീര്‍്ത്തിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ 45 കിലോ ഗ്രാം കഞ്ചാവ് 15.500 ഗ്രാം എംഡിഎംഎ, 20 ഗ്രാം ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി. മൊത്തം 70 കേസില്‍ 65 കേസ് വലിക്കുന്നവര്‍ക്കെതിരെയാണ്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് വില്‍പ്പനക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നുമായ ചെങ്കള നാലാം മൈലില്‍ താജ് അപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍ മുനവറിനെ(24)യാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വിവി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നായന്മാര്‍ മൂലയില്‍ വെച്ചാണ് മുനവറിനെ പൊലീസ് പിടികൂടിയത്. 11 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച അഞ്ചുപേരെയും പൊലീസ് പിടികൂടി. മുഹമ്മദ് സാജിദ് (27), യാഫര്‍ അറാഫത്ത് (22), എആസിഫ് (22), മുഹമ്മദ് ഷുഹൈദ് (29), മുഹമ്മദ് ഹുസൈന്‍ (28) എന്നിവരാണ് പിടിയിലായത്. ലഹരിവസ്തു ഉപയോഗിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്നുപേര്‍ക്ക് എംഡിഎംഎ നല്‍കിയത് മുനവറാണ്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് മുനവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്നാണ് മുനവര്‍ എംഡിഎംഎ കൊണ്ടു വന്നതെന്നും യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് വില്‍പ്പനയെന്നും പൊലീസ് പറഞ്ഞു.

കാസര്‍കോട് ജില്ലയിലേക്ക് അടുത്തകാലത്തായി കഞ്ചാവ്, ലഹരി മരുന്ന് കടത്ത് വ്യാപകമായിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ്, മയക്കുമരുന്ന് പിടികൂടിയത്. ഒരാഴ്ച മുമ്പ് ചെമ്മനാട് വെച്ച് എംഡിഎംഎ മയക്കുമരുന്നിന്റെ വന്‍ ശേഖരവുമായി ചെമ്മനാട്ട് യുവാവ് പിടിയിലായിരുന്നു. 245 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ലഹരി മാഫിയകള്‍ക്കെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടിക്ക് വന്‍ പിന്തുണയും അഭിനന്ദനങ്ങളുമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad