ദേശീയം (www.evisionnews.in): യുക്രെയ്‌നില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യ വിമാനത്തിന്റെ രണ്ടാം സംഘം ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. മലയാളികളടക്കം 250 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഓപ്പറേഷന്‍ ഗംഗ എന്നാണ് രക്ഷാദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. 219 യാത്രക്കാരുമായി രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ഇന്നലെ മുബൈയില്‍ എത്തിയിരുന്നു. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം എത്തിയത്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഓപ്പറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം രാവിലെയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും.
Post a Comment
0 Comments