കാസര്‍കോട് (www.evisionnews.in): ബിജെപിയില്‍ പരസ്യകലാപവുമായി പ്രവര്‍ത്തകര്‍. ബിജെപി ഓഫീസ് ഉപരോധിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സിപിഎം-ബിജെപി കൂട്ടുകെട്ട് ആരോപിച്ചാണ് ഉപരോധം. കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുമ്പള പഞ്ചായത്തിലെ സിപിഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. കെ സുരേന്ദ്രനെതിരെ പ്രവര്‍ത്തകര്‍ മുദ്രവാക്യം മുഴക്കുന്നുണ്ട്. പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. സിപിഎമ്മുമായി ഒത്തുകളിച്ച സുരേഷ് കുമാര്‍ ഷെട്ടി, ശ്രീകാന്ത്, മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ല. പകരം ഇവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കി. ബലിദാനികള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
കാസര്‍കോട് ബിജെപിയില്‍ പരസ്യകലാപം; ഓഫീസ് ഉപരോധിച്ച് പ്രവര്‍ത്തകര്‍
12:35:00
0

Post a Comment
0 Comments