ബദിയടുക്ക (www.evisionnews.in): പൗരപ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നരമ്പാടിയിലെ ഹനീഫ് അബ്ബാസ് അന്തരിച്ചു. 50 വയസായിയിരുന്നു. കഷ്ടപ്പാടുകളും പ്രയാസവും അനുഭവിക്കുന്ന നൂറു കണക്കിന്ന് ആളുകളെ വര്‍ഷങ്ങളോളമായി സഹായിച്ചുവരികയായിരുന്നു. ഗള്‍ഫില്‍ ജോലിയിലിരിക്കെ അസുഖം ബാധിച്ചു കോഴിക്കോട് എംവിആര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. പരേതനായ നാരമ്പാടി അബ്ബാസിന്റെ മകനാണ് ദൈനബി മാതാവ്.
ഭാര്യ ആസിയമ്മ. മക്കള്‍: യാസ്മിന്‍, യബ, അമല്‍, അഹ്ലം. മരുമകന്‍: അറഫാത്ത് പൊവ്വല്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹാസൈനാര്‍, അസ്മ, മറിയംബി, സഫിയ, അഫ്‌സ, നസീമ. മയ്യത്ത് ഉച്ചക്ക് ശേഷം നാരമ്പാടി ബദ്ര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments