ജെന്റ്‌സ് മേഖലയില്‍ കാസര്‍കോട് അത്ഭുതങ്ങള്‍ കൊണ്ടുവന്ന സ്ഥാപനമാണ് ആരിക്കാടി സ്വദേശിയായ നൗഷാദ് തുടക്കമിട്ട ജെന്റ്‌സ് ഗാരേജ്. 2001ല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് മംഗളൂരു, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കോഴിക്കോട് എന്നീ വലിയ നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. സാധാരണക്കാരനെ മുന്നില്‍ കണ്ട് അവന് മിതമായ വിലയില്‍ മികച്ച വസ്ത്രം നല്‍കുക എന്നതാണ് അന്നും ഇന്നും ജെന്റ്‌സ് ഗാരേജിന്റെ മുദ്രാവാക്യം. അതിനെ ജനങ്ങള്‍ അതിവേഗം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തില്‍ ആദ്യമായി വെഡിംഗിന് സ്യൂട്ട് ഷര്‍വാനി വേണ്ടി മാത്രം വി.ഐ.പി ഹൗസ് എന്ന ഷോറൂം പ്രവര്‍ത്തിക്കുന്നു. ഇവിടെ സ്വൂട്ട്, ഷെര്‍വാണി ഇന്തോ- വെസ്റ്റേണ്‍ തുടങ്ങി ആഘോഷവേളകള്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുന്നു. റീടെയില്‍ ബിസിനസില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഹോള്‍സെയില്‍ കയറ്റുമതി രംഗത്തും ഗാരേജിന്റെ സാന്നിധ്യമുണ്ട്. ജി ക്ലബ്, ജി കിംഗ്, എഫ് പോക്കറ്റ്, തുര്‍ക്കീ എന്നീ സ്വന്തം ബ്രാന്‍ഡുകളിലുള്ള ഷര്‍ട്ടുകള്‍ക്ക് പുറമെ, ഗുണമേന്മയുള്ള ജീന്‍സുകളും മിഡില്‍ ഈസ്റ്റ്- ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് ഇന്ത്യയ്ക്കകത്തും പുറത്ത് കയറ്റുമതി ചെയ്യുന്ന ഇ ബ്രാന്‍ഡുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ജന്റ്‌സ് ഷോപ്പ് കാസര്‍കോട് എംജി റോഡില്‍ ഉടന്‍ ആരംഭിക്കുമെന്ന് ജന്റ്‌സ് ഗ്യരേജ് എംഡി നൗഷാദ് പറഞ്ഞു.
തായലങ്ങാടി സ്റ്റീല്‍ മുഹമ്മദിന്റെയും മെഗ്രാല്‍ പുത്തൂരിലെ ആയിഷ (ഡിലക്‌സ്) ആയിഷയുടെയും മകനാണ്. ഭാര്യ: നാസീമ. മക്കള്‍: മുഹമ്മദ് സ്റ്റീല്‍, അബ്ദുല്ല സ്റ്റീല്‍, ഹവ്വ സ്റ്റീല്‍, ആസീയ സ്റ്റീല്‍.
Post a Comment
0 Comments