കാസര്‍കോട് (www.evisionnews.in): കീഴൂര്‍ അഴിമുഖത്തിന് സമീപം ഫിഷിംഗ് ഹാര്‍ബറില്‍ തീപിടുത്തം. ഇന്ന് വൈകിട്ട് 4.30ഓടെയാണ് സംഭവം. കടലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട രണ്ടു ബോട്ടുകളിലാണ് തീ പിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്കും തീപടര്‍ന്നു. തീപിടുത്തത്തില്‍ കീഴൂരിലെ കറുപ്പന്റെ മകന്‍ മോഹനന്റെ ഫൈബര്‍ ബോട്ട് ഭാഗമായി കത്തിനശിച്ചു. ഒരുഭാഗം പൂര്‍ണമായും കത്തിയിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന കുട്യന്റെ മകന്‍ വേലായുധന്റെ മരവഞ്ചി പൂര്‍ണമായും കത്തിനശിച്ചു. കടലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടതായിരുന്നു ബോട്ടുകള്‍.
Post a Comment
0 Comments