Type Here to Get Search Results !

Bottom Ad

നഗരസഭ അറിയാതെ നായക്‌സ് റോഡ് ബിജെപി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തത് വിവാദമായി: ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച ചെയര്‍മാന്‍ നിര്‍വഹിക്കും


കാസര്‍കോട് (www.evisionnews.in): നഗരസഭ അറിയാതെ നവീകരിച്ച നായക്‌സ് റോഡ് ബിജെപി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തത് വിവാദമായി. കാസര്‍കോട് നഗരസഭയുടെ ജനറല്‍ ഫണ്ട് ഉപയോഗിച്ചാണ് 32-ാം വാര്‍ഡിലെ പ്രധാന റോഡായ നായക്‌സ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. ഈ റോഡാണ് നഗരസഭയോ കൗണ്‍സിലോ അറിയാതെ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തത്.

ചടങ്ങിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നഗരസഭ അധികൃതര്‍ സംഭവമറിയുന്നത്. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കം പങ്കെടുത്ത ചടങ്ങ് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്.

പണി പൂര്‍ത്തിയായ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം 19ന് ശനിയാഴ്ചയാണ് തീരുമാനിച്ചിരുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറാണ് റോഡ് തുറന്നുകൊടുക്കുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിക്കും. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും നഗരസഭ സെക്രട്ടറി എസ് ബിജു നന്ദിയും പറയും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad