കാഞ്ഞങ്ങാട് (www.evisionnews.in): അന്തര്‍സംസ്ഥാന വനത്തിനകത്ത് കുപ്രസിദ്ധ നായാട്ടു സംഘത്തെ വനപാലകര്‍ പിടികൂടി. നായാട്ട് സംഘം സഞ്ചരിച്ച വാഹനവും തോക്കും തിരകളും പിടികൂടി. വനപാലകരെ വെട്ടിച്ച് ഒരാള്‍ ഓടിരക്ഷപ്പെട്ടു. പാണത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ബാബു ജോര്‍ജ് (54) കുണ്ടുപള്ളിയില്‍ താമസിക്കുന്ന കെ മോഹനന്‍ (44) എന്നിവരാണ് പിടിയിലായത്. വനപാലകര്‍ രാത്രി പാറക്കടവ് വനത്തിനകത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് നായാട്ട് സംഘം കുടുങ്ങിയത്.
സൈമണ്‍ എന്ന ആളാണ് ഓടി രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അന്തര്‍ സംസ്ഥാന മേഖലകളില്‍ പെട്രോളിങ് ഊര്‍ജിതമാക്കിയതിലാണ് മൂന്നംഗ നായാട്ടു സംഘത്തെ ശ്രദ്ധയില്‍പ്പെട്ടത്. സെക്ഷന്‍ ഓഫീസര്‍ ബി.സേസപ്പ വനപാലകരായ ആര്‍കെ രാഹുല്‍ ടിഎം സിനി ശരത്ത് ശില്‍ജോ വിജേഷ് സെല്‍ജോ ടിറ്റോ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജു കോയ മരുതോ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ അരുണ്‍ കെവി തിരച്ചിലില്‍ പങ്കെടുത്തു.
Post a Comment
0 Comments