വിദേശം (www.evisionnews.in): റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. റഷ്യയിലുള്‍പ്പെടെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി. റഷ്യയില്‍ 1700 പേര്‍ അറസ്റ്റിലായി. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം ഉക്രെയ്ന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രെയ്ന്‍ പതാകയുടെ നിറങ്ങളാണിത്.
അതേസമയം ഉക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിര്‍വഹിച്ചെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. ഏകദേശം ഒരു ലക്ഷം ഉക്രേനിയന്‍ പൗരന്‍മാര്‍ പലായനം ചെയ്തതതായാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
Post a Comment
0 Comments