ദേശീയം (www.evisionnews.in): ഉക്രൈനിലെ റഷ്യന്‍ ആക്രമണം രാജ്യാന്തര ഓഹരി വിപണിയെ പിടിച്ചു കുലുക്കുന്നു. സെന്‍സെക് 1400 പോയിന്റും നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു. വന്‍ ഇടിവാണ് ഓഹരി വിപണികളില്‍ ദൃശ്യമാകുന്നത്.അതോടൊപ്പം രാഷ്ട്ര എണ്ണ വിപണിയില്‍ വന്‍ വില വര്‍ധനയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അങ്ങിനെ വന്നാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയവക്ക് വന്‍ വില വര്‍ധനയുണ്ടാകും. അസംസ്‌കൃത എണ്ണവില ബാരലിന് നൂറു ഡോളര്‍ പിന്നിട്ടു. ക്രൂഡ് വില നൂറു ഡോളര്‍ പിന്നിടുന്നത് 2014ന് ശേഷം ഇതാദ്യമായിട്ടാണ്. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ വില ഉയര്‍ത്താനുള്ള സാധ്യത തള്ളാനാകില്ല. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാല്‍ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിനു കാരണമാകുകയും ചെയ്യും.
റഷ്യക്കെതിരെ ഉപരോധമുണ്ടായാല്‍ ഇന്ത്യ പോലുളള എണ്ണ ഇറക്കുമതി രാജ്യങ്ങളെയാണ് അത് ഗുരുതരമായി ബാധിക്കുക.സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. അതോടൊപ്പം പ്രകൃതി വാതകത്തിന്റെ ലോകത്തിലെ മുന്‍ ഉദ്പാദകരും റഷ്യ തന്നെയാണ്. യുദ്ധ പ്രഖ്യാപനത്തിന് ശേഷം റഷ്യക്കെതിരെ അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചാല്‍ പെട്രോളിന്റെയും പ്രകൃതി വാതകത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ പിടിച്ചാല്‍ കിട്ടാത്ത വണ്ണം ഉയരും.
Post a Comment
0 Comments