കാസര്‍കോട് (www.evisionnews.in): ഉഡുപ്പി ഗവ. വുമണ്‍സ് കോളജില്‍ നിന്ന് തുടങ്ങി കുന്ദാപൂര്‍ ഗവ. കോളജിലും വിശ്വേശരയ്യ കോളജിലും ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ പടിക്കു പുറത്ത് നിര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പ്രതിഷേധം തീര്‍ത്ത് എം.എസ്.എഫ്. ദേശീയ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും പ്രകടനവും മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ഹിജാബ് അഴിച്ചുവെച്ചുള്ള ഒരു ഒത്തുതീര്‍പ്പിന് തങ്ങള്‍ക്കാവില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ഥിനികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യമുണ്ടെന്നും ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിട്ടും പ്രസ്തുത വിഷയത്തില്‍ നിന്നും ഒരടി പിന്നോട്ടു പോകാനോ സമവായത്തിലെത്താനോ തയാറാകാത്ത കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് ഇന്ത്യ ഒട്ടാകെയുള്ള ഈ വിദ്യാര്‍ഥി പ്രതിഷേധമെന്നും മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ഹിജാബ് ധരിച്ചും രാഖിയണിഞ്ഞും പൊട്ട് തൊട്ടും കുരിശ് ധരിച്ചും തലപ്പാവ് ധരിച്ചും കാലമിതുവരെ ഐക്യത്തോടെയാണ് നാം ജീവിച്ചത്.
എന്നാല്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍, വിശ്വസിക്കുന്ന മതത്തിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ നമ്മേ വിഭജിക്കുന്നത് അപകടകാരമെന്നും ഇന്ത്യയെ കര്‍ന്നുതിന്നലാന്നെന്നും നേതാക്കള്‍ അറിയിച്ചു. ഇതു വെറുമൊരു ഹിജാബിന്റെ പ്രശ്‌നമല്ല, മറിച്ച് ഇന്ത്യയിലെ മുസ്ലിം ജനാവിഭാഗത്തെ രണ്ടാംതര പൗരക്കാറായി കണ്ട് അവരെ അടിച്ചമര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ്. അങ്ങനെയങ്ങനെ ഈ രാജ്യത്തിന്റെ മതേതര സ്വഭാവം ഒന്നൊന്നായി തച്ചുടച്ച്, 'ഹിന്ദുത്വ രാഷ്ട്ര'മെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തെത്താന്‍ ഒരുമ്പെട്ടതിന്റെ സൂചനകളാണ് ഇത്തരം പ്രവണതകള്‍.
അതിനെ കയ്യും കെട്ടി നോക്കി നില്‍ക്കാനോ മൗനികളായി കണ്ട് നില്‍ക്കാനോ കഴിയില്ല എന്നും മൗലികാവകാശം സംരക്ഷിക്കാന്‍ ഏത് സമരത്തിനും എംഎസ്എഫ് മുന്നിലുണ്ടാവുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സൈഫുല്ലാഹ് തങ്ങള്‍, അസറുദ്ധീന്‍ മണിയനോടി, ഇബ്രാഹിം കുന്തല്ലൂര്‍, ഷാഹിദ റഷീദ്, ജാബിര്‍ തങ്കയം, സഹദ് അംഗഡിമുഗര്‍, സിദ്ധീഖ് മഞ്ചേശ്വര്‍, റഹീം പള്ളം, മുഫാസി കോട്ട, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫറാസ് ബന്തിയോട്, ഇര്‍ഫാന്‍ കുന്നില്‍, ഷഹാന കണിയ, സിറാജ് പുത്തിഗ, തംസീന കൊടിയമ്മ, ജാബിര്‍ മെനിനോ ഫ്രൂട്ടോ, ഷിബിന്‍ ഷഹാന, മൈമൂന മൊഗ്രാല്‍, ഷഹല ഷഹാന, സുല്‍ഫത്, ജുമാന സംബന്ധിച്ചു.
Post a Comment
0 Comments