മലപ്പുറം (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് കേമ്പ് മലപ്പുറം പാണക്കാട് ഹാദിയ സെന്ററില്‍ ഫെബ്രുവരി 18,19, 20 വരെ നടക്കുന്ന ക്യാമ്പ് പാണക്കാട് സയ്യദ് പൂക്കോയ തങ്ങള്‍, മുഹമ്മദ്അലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ഖബര്‍ സിയറത്ത് ചെയ്തു തുടക്കമായി. എംഎസ്എഫ് സംസ്ഥാന ഭാരവാഹികളായ പി.കെ നവാസ്, ആബിദ് ആറങ്ങാടി, സി.കെ നജാഫ്, ഷറഫു പിള്ളാക്കള്‍, കെ.ടി റൗഫ്, അഷ്ഹര്‍ പരിമുക്ക്, റംഷാദ് പള്ളം, അല്‍ത്താഫ് സുബൈര്‍ തുടങ്ങിയവര്‍ സിയാരത്തില്‍ പങ്കടുത്തു.
തുടര്‍ന്ന് സംസ്ഥാന എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് പതാക ഉയര്‍ത്തി. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട വിങ് കണ്‍വീനര്‍മാര്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ എംഎസ്എഫിന്റെ പോഷക ഘടഗങ്ങളുടെ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ അടങ്ങിയവരാണ് ക്യാമ്പ് പ്രതിനിധികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ഹബീബ് സെന്ററില്‍ ചേര്‍ന്ന എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹികളുടെയും വിവിധ ഘടകങ്ങളുടെയും നേതാക്കള്‍ അടക്കമുള്ളവരുമായി നടന്ന കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞുവന്ന ഇരുപത്തിമൂന്ന് വിഷയങ്ങളില്‍ നിന്ന് നാല് പേപ്പറുകളായി എടുത്ത് ചര്‍ച്ച ചെയ്താണ് വരുന്ന ഒരു വര്‍ഷത്തേക്കുള്ള കാമ്പസുകളിലും കീഴ്ഘടകങ്ങളിലും നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
വിവിധങ്ങളാകുന്ന സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ആബിദ് ആറങ്ങാടി എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments