കാസര്‍കോട് (www.evisionnews.in): ഡല്‍ഹിയില്‍ കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. കോവിഡ് നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ഇന്നത്തെ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചതായി വാര്‍ത്ത വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നുമാണ് കോടതി ചോദിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഡല്‍ഹിയില്‍ കാറില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ഇനി മാസ്‌ക് വേണ്ട
15:24:00
0

Post a Comment
0 Comments