Type Here to Get Search Results !

Bottom Ad

കെ.എം.സി.സിയുടെ നന്മ കരുത്താകുന്നത് ക്ഷേമത്തിന്: മാഹിന്‍ കേളോട്ട്


ബദിയടുക്ക (www.evisionnews.in): കെ.എം.സി.സി നടപ്പിലാക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും കെ.എം.സി.സിയുടെ നന്മയില്‍ കരുത്തു പകരുന്ത് പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും ജീവിത സ്വപ്നങ്ങള്‍ക്കാണെന്നും കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. ബദിയടുക്കപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ദുബൈ ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ബൈത്ത് റഹ്മ ഭവന പദ്ധതിയുടെ ഫണ്ട് കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സിയുടെ സേവനം കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണു വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ സാധിച്ചതെന്നും കെ.എം.സി.സി യുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ക്ക് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ താസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, മൂസ കന്യാന, അസീസ് ചിമ്മിനടുക്ക, നൗഷാദ് മാടത്തടുക്ക, അബ്ദുല്‍ ഖാദര്‍ ഹിദായത്ത് നഗര്‍, മുഹമ്മദ് മാടത്തട്ക്ക, അബൂബക്കറ് മാടത്തടുക്ക, ശരീഫ് പാടലടുക്ക, ജാഫര്‍ പാടലടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad