മംഗളൂരു (www.evisionnews.in): ഇരുചക്രവാഹന ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട തന്റെ മോട്ടോര്‍ ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു. ഫറങ്കിപ്പേട്ട സ്വദേശി മുഹമ്മദ് ഹര്‍ഷാദാണ് സ്വന്തം ബൈക്ക് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബണ്ട്വാള്‍ ബിസി റോഡിലെ കൈകമ്പയില്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വായ്പ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പ്രകോപിതനായാണ് ഹര്‍ഷാദ് ബൈക്കിന് തീവെച്ചത്.
ബൈക്ക് വാങ്ങാന്‍ ഹര്‍ഷാദ് ധനകാര്യസ്ഥാപനത്തില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഫൈനാന്‍സ് കമ്പനി ഉടമയുടെ കൈയില്‍ നിന്ന് ബൈക്ക് രേഖകള്‍ വീണ്ടെടുത്ത് ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് അടക്കാന്‍ ആവശ്യപ്പെട്ടു. കൈകമ്പ ഷോറൂമിലേക്ക് ബൈക്ക് ഓടിച്ചെത്തിയ ഹര്‍ഷാദ് ഇക്കാര്യം ഷോറൂമിലെ ഫിനാന്‍സ് കമ്പനി അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതേ ചൊല്ലി വാക്കുതര്‍ക്കമുണ്ടാകുകയും ഹര്‍ഷാദ് ഷോറൂമില്‍ നിന്ന് പുറത്തിറങ്ങി സ്വന്തം ബൈക്കിന് തീവെക്കുകയുമായിരുന്നു. തുടര്‍ന്ന് വേഗം സ്ഥലം വിടുകയും ചെയ്തു.
ബണ്ട്വാള്‍ അഗ്നിശമന സേനാംഗങ്ങള്‍ കൃത്യസമയത്ത് എത്തി തീ അണക്കുകയും ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബൈക്കുകളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിവേകാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments