Type Here to Get Search Results !

Bottom Ad

മാടമ്പിനയം അവസാനിപ്പിച്ചില്ലെങ്കില്‍ പ്ലാന്റേഷന്‍ ഓഫീസ് ഉപരോധിക്കും - മുസ്ലിം ലീഗ്


മുളിയാര്‍ (www.evisionnews.in):മുളിയാര്‍ പഞ്ചായത്തില്‍ സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തി ദ്രോഹിക്കുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മാടമ്പിനയം അവസാനിപ്പിച്ചില്ലെങ്കില്‍ പ്ലാന്റേഷന്‍ ഓഫീസിനു മുമ്പില്‍ ജനകീയ ഉപരോധംതീര്‍ക്കുമെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എം.കെ. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ മുന്നറിയിപ്പു നല്‍കി.

നിരവധി മേഖലകളില്‍ നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള താമസ ഇടങ്ങളിലേക്കും, ആരാധനാലയങ്ങള്‍ക്കും റോഡ് വിട്ടു നല്‍കാത്ത കാരണത്താല്‍ വീട് നിര്‍മ്മിക്കാനോ,മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രേഖകളില്‍ പ്പെട്ടവികസന പദ്ധതികളെ പോലും തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്ലാന്റേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന നയം മനുഷ്യാവകാശ ലംഘന മാണെന്നും നേതാക്കള്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് കൃഷി, റവന്യു വകുപ്പ് മന്ത്രി മാര്‍ക്ക് നല്‍കിയ നിവേദനം ജില്ലാ കലക്ടര്‍ക്കും, പ്ലാന്റേഷന്‍ കോര്‍പ റേഷനും പരിഹാര നടപടിക്ക് കൈമാറ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സംയുക്ത യോഗം വിളിക്കണ മെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad