കാസര്‍കോട് (www.evisionnews.in): പരപ്പ പഞ്ചിക്കല്ലില്‍ പുലിയെ കണ്ടതായി പ്രചരിക്കുന്ന വീഡിയോ സ്ഥിരീകരിച്ച് ഫോറസ്റ്റ് അധികൃതര്‍. രാത്രികാല യാത്രക്കാര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെ കണ്ടതായി വാര്‍ത്ത പരന്നത്. ആനകള്‍, കാട്ടുപോത്തുകള്‍ തുടങ്ങി വന്യജീവികള്‍ സ്ഥിരമായി സൈ്വരവ്യവഹാരം നടത്തുന്ന ജാല്‍സൂര്‍ പാതയിലാണ് പുലിയെ കണ്ടതും. വന്യ മൃഗങ്ങള്‍ വഴിയാത്രക്കാരെ അക്രമിക്കുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതും നേരത്തെ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുപോത്ത് ഇവിടെ ബൈക്കുകള്‍ തകര്‍ത്തിരുന്നു. വന്യ ജീവികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്. അതിനിടെ പുലിയെ കണ്ടതായി വാര്‍ത്ത പരന്നതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികളും രാത്രിയാത്രക്കാരും.
പരപ്പ പഞ്ചിക്കല്ലില്‍ കണ്ടത് പുലി തന്നെ: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
21:11:00
0
കാസര്‍കോട് (www.evisionnews.in): പരപ്പ പഞ്ചിക്കല്ലില്‍ പുലിയെ കണ്ടതായി പ്രചരിക്കുന്ന വീഡിയോ സ്ഥിരീകരിച്ച് ഫോറസ്റ്റ് അധികൃതര്‍. രാത്രികാല യാത്രക്കാര്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെ കണ്ടതായി വാര്‍ത്ത പരന്നത്. ആനകള്‍, കാട്ടുപോത്തുകള്‍ തുടങ്ങി വന്യജീവികള്‍ സ്ഥിരമായി സൈ്വരവ്യവഹാരം നടത്തുന്ന ജാല്‍സൂര്‍ പാതയിലാണ് പുലിയെ കണ്ടതും. വന്യ മൃഗങ്ങള്‍ വഴിയാത്രക്കാരെ അക്രമിക്കുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതും നേരത്തെ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടുപോത്ത് ഇവിടെ ബൈക്കുകള്‍ തകര്‍ത്തിരുന്നു. വന്യ ജീവികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്. അതിനിടെ പുലിയെ കണ്ടതായി വാര്‍ത്ത പരന്നതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികളും രാത്രിയാത്രക്കാരും.
Post a Comment
0 Comments