Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കടപ്പുറത്ത് കൂറ്റന്‍ തിമിംഗലവും കടലാമയും ചത്തു കരക്കടിഞ്ഞു


കാഞ്ഞങ്ങാട് (www.evisionnews.in): ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റന്‍ തിമിംഗലവും കടല്‍ ആമയും ചത്ത് കരക്കടിഞ്ഞു. ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫീസിന് സമീപം കടല്‍തീരത്ത് ബുധനാഴ്ച വൈകിട്ടേടെയാണ് കൂറ്റന്‍ തിമിംഗലത്തിന്റെയും വലിയ കടല്‍ ആമയുടെയും അപൂര്‍വ ജീവിയുടെയും ജഡങ്ങള്‍കരക്കടിഞ്ഞത്. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടത്. തിമിംഗലവും കടലാമയുടെയും ജഡമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റൊരു ജഡം ഏതു ജീവിയുടെതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. നഗരസഭ ചെയര്‍പേഴ്സണ്‍ കെവി സുജാത, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെവി മായാകുമാരി, കൗണ്‍സിലര്‍മാരായ നജ്മ റാഫി, ഫൗസിയ ശരിഫ്, ശോഭന, കെ. ലത, ടി.വി സുജിത്ത് കുമാര്‍ സ്ഥലത്തെത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad