കാസര്‍കോട് (www.evisionnews.in): അന്തരിച്ച സായിറാം ഗോപാലകൃഷ്ണന്റെ മകന്‍ കെഎന്‍ കൃഷ്ണഭട്ട് ബിജെപി സംസ്ഥാന സമിതിയംഗത്വവും ബദിയടുക്ക പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. നേരത്തെ യു.ഡി.എഫ് ഭരണത്തില്‍ പഞ്ഡായത്ത് പ്രസിഡന്റായിരുന്നു.
പിതാവ് സായിറാംഭട്ട് അന്തരിച്ചതോടെ ഗുരുസ്ഥാനം ലഭിക്കുന്നത് കൃഷ്ണഭട്ടിനാണ്. അതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് അദ്ദേഹം ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. പിതാവ് സായിറാം ഭട്ടിന്റെ ജിവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന കൃഷ്ണഭട്ട് രാജിവച്ച് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്്ലിം ലീഗിലെ ബി. ശാന്ത പ്രസിഡന്റും കോണ്‍ഗ്രസിലെ എം. അബ്ബാസ് വൈസ് പ്രസിഡന്റുമാണ്. കൃഷ്ണഭട്ട് രാജിവെച്ചതോടെ ബിജെപിയുടെ സീറ്റ് നില എട്ടില്‍ നിന്ന് ഏഴായി ചുരുങ്ങും. ഉപതിരഞ്ഞെടുപ്പില്‍ 14-ാം വാര്‍ഡ് ബിജെപിക്ക് തിരിച്ചുപിടിക്കാനായില്ലെങ്കില്‍ പഞ്ചായത്ത് ഭരണസമതിയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
Post a Comment
0 Comments