Type Here to Get Search Results !

Bottom Ad

സി.എച്ച് സെന്റര്‍ സ്നേഹാലയത്തിലേക്ക്സ്നേഹ സമ്മാനവുമായി കെ.എം.സി.സി നേതാക്കളെത്തി


കാസര്‍കോട് (www.evisionnews.in): ബന്ധക്കാരും സ്വന്തക്കാരും ജീവിത വഴിയില്‍ ഉപേക്ഷിച്ച ആരോരുമില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ കുളിര്‍ തെന്നലുമായി കാസര്‍കോട് ആലമ്പാടിയില്‍ സ്ഥിതി ചെയ്യുന്ന സ്‌നേഹാലയത്തില്‍ കെ.എം.സി.സി നേതാക്കളെത്തി. സ്നേഹ സാന്ത്വനമോതി കെ.എം.സി.സി നേതാക്കളുടെ സന്ദര്‍ശനം സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസമേകി. കാസര്‍കോട് സിഎച്ച് സെന്ററിനു കീഴിലായി ആലമ്പാടിയില്‍ ഉറ്റവരും ഉടയവരുമില്ലാത്തവരെ സംരക്ഷിക്കുന്നതിനായി സ്ഥിതി ചെയ്യുന്ന സ്നേഹാലയത്തില്‍ അന്തേവാസികളായവരോടൊപ്പം സമയം ചെലവഴിച്ചും അവരുടെ നൊമ്പരങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശമേകിയായിരുന്നു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും മടങ്ങിയത്.

ആതുര സേവന രംഗത്ത് പകരം വെക്കാനില്ലാത്ത സേവനങ്ങളുമായി കാസര്‍കോട് സി.എച്ച് സെന്റര്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കാസര്‍കോട് സിഎച്ച് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസി നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും കെഎംസിസി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിഎച്ച് സെന്റര്‍ ട്രഷറര്‍ എന്‍എ അബൂബക്കര്‍ പറഞ്ഞു.

ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ ബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സ്നേഹാലയത്തിലുള്ളവര്‍ക്കുള്ള ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റിയുടെ പുതുവസ്ത്രം ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ക്ക് കൈമാറി. അജ്മാന്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മര്‍പ്പനടുക്ക, ജില്ലാ കെഎംസിസി ഉപാധ്യക്ഷന്മാരായ റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, കെഎംസിസി നേതാക്കളായ സഫ്വാന്‍ അണങ്കൂര്‍, മുനീഫ് ബദിയടുക്ക, മുനീര്‍ പള്ളിപ്പുറം, ശിഹാബ് നായന്മാര്‍മൂല, തല്‍ഹത് തളങ്കര, ജലാല്‍ തായല്‍, സലിം ചേരങ്കൈ, ഗോവ അബ്ദുള്ള ഹാജി, മിഹ്റാജ് ഹമീദ്, അമീര്‍ ഖാസി, സിഎ അബ്ദുല്‍ റഹ്‌മാന്‍ ഖാസി, അഷ്‌റഫ് പെര്‍ള, ഫൈസല്‍ ചെര്‍ക്കള, അഫ്സല്‍ ആലമ്പാടി, ശരീഫ് ബീജന്തടുക്ക പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad