Type Here to Get Search Results !

Bottom Ad

'ഇതു രണ്ടാം ജന്മം'; ഏഴ് ദിവസത്തിന് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു


കേരളം (www.evisionnews.in): പാമ്പു കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴു ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ഇതു തന്റെ രണ്ടാം ജന്മമാണ്. ജനങ്ങളുടെ പ്രാര്‍ത്ഥനയും കൃത്യ സമയത്ത് കിട്ടിയ പരിചരണവുമാണ് ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണമെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തനിക്കെതിരെ ഇപ്പോള്‍ ക്യാമ്പയിന്‍ നടക്കുകയാണ്. പാമ്പ് പിടുത്തത്തില്‍ സുരക്ഷിതമായ രീതി ഇല്ല. പാമ്പ് പിടുത്ത രീതിയില്‍ മാറ്റം വരുത്തണോ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. മരണം വരെ പാമ്പ് പിടുത്തം തുടരുമെന്നും വാവ സുരേഷ് പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad