കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം ഏറ്റെടുത്ത ഭെല്‍ ഇ.എം.എല്‍ കമ്പനി ഇന്ന് തുറക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ മാസം ജില്ലയിലെത്തിയപ്പോള്‍ കമ്പനി സന്ദര്‍ശിച്ച ശേഷം ഫെബ്രുവരി 15ന് തുറക്കുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്.
നേരത്ത കേരളപ്പിറവിക്ക് തുറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി പുതുവര്‍ഷത്തിലെങ്കിലും തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതിന് ശേഷം ജില്ലയിലെത്തിയ മന്ത്രിയാണ് ഫെബ്രുവരിയില്‍ തുറക്കുമെന്ന് ജീവനക്കാര്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും ഉറപ്പുനല്‍കിയത്. എന്നാല്‍ തൊഴിലാളികള്‍ക്ക് അംഗീകരിക്കാനാവാത്ത ധാരണാപത്രത്തിന്റെ പേരില്‍ കമ്പനി തുറക്കല്‍ നീളുന്ന സ്ഥിതിയാണിപ്പോള്‍.
ഏറ്റവുമൊടുവില്‍ കമ്പനി തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കമ്പനി എന്ന നിലയില്‍ പുതിയ നിയമം നടപ്പാക്കിയും തൊഴിലാളികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകള്‍ വെച്ചുമുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പു വെക്കണമെന്നാണ് മാനേജ്‌മെന്റ്് നിര്‍ദേശമുണ്ടായത്. എന്നാല്‍ പുതിയ വ്യവസ്ഥയില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് ജീവനക്കാരും സംഘടനകളും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ എതിര്‍പ്പ് സംബന്ധിച്ച് ചര്‍ച്ചചെയ്യാനോ ധാരണ പുതുക്കാനോ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ജോലി ചെയ്ത ശമ്പളം തരണമെങ്കില്‍ അവകാശങ്ങള്‍ കൂടി അടിയറവെക്കണമെന്ന് പറയുന്ന കടുത്ത തൊഴിലാളി ദ്രോഹ നടപടി സമാനതകളില്ലാത്തതാണെന്നാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്. ജീവനക്കാര്‍ നിലവില്‍ അനുഭവിച്ചുവരുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന ധാരണപത്രത്തില്‍ ഒപ്പുവെച്ചാല്‍ ജീവനക്കാരുടെ പി.എഫ് പെന്‍ഷനേയും ഗ്രാറ്റുവിറ്റിയേയും വരെ കാര്യമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍ എം.ഒ.യു ഒപ്പിട്ടെങ്കില്‍ മാത്രമേ അതു പോലും നല്‍കൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സംരക്ഷണത്തിനായി പോരാടിയ തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറിയ ധാരണപത്രത്തിന്റെ ആവശ്യമെന്തെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമപ്രകാരമായ സ്റ്റാന്റിംഗ് ഓര്‍ഡര്‍ നിലവിലുണ്ട്. സ്റ്റാന്റിംഗ് ഓര്‍ഡര്‍ നിലവിലിരിക്കേ അതില്‍ പറയുന്ന കാര്യങ്ങളും കൂടെ കടുത്ത തൊഴിലാളി ദ്രോഹവ്യവസ്ഥകളും കൂടി കൂട്ടിച്ചേര്‍ത്ത ധാരണപത്രം കമ്പനി തുറക്കുന്നതും ശമ്പള കുടിശ്ശിക നല്‍കുന്നതും വൈകിപ്പിക്കാനുള്ള മാര്‍ഗമായി മാനേജ്‌മെന്റ് കാണുകയാണ്.
Post a Comment
0 Comments