വിദേശം (www.evisionnews.in): ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുന്നു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ബെലറൂസ് വഴിയാണ് റഷ്യ ചെര്‍ണേബിലില്‍ എത്തിയത്. കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സേനയുടെ മുന്നേറ്റം തുടങ്ങി. കീവ് മേഖലയില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ട്.
ഇന്നലത്തെ ആക്രമണത്തില്‍ ഏകദേശം 137 പേര്‍ കൊല്ലപ്പെട്ടതായാണ് ഉക്രൈന്‍ അറിയിച്ചത്. സൈനികര്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. ആദ്യ ദിനത്തിലെ സൈനിക നടപടികള്‍ വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. ഉക്രൈന്റെ സൈനിക താവളങ്ങള്‍ ഉള്‍പ്പടെ റഷ്യ തകര്‍ത്തു. വിമാനത്താവളങ്ങളിലടക്കം 203 കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു.
Post a Comment
0 Comments