Type Here to Get Search Results !

Bottom Ad

കളിയാരവമായി തളങ്കരയില്‍ ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി


കാസര്‍കോട് (www.evisionnews.in): ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതയകറ്റാന്‍ വ്യത്യസ്ത കളികളൊരുക്കി തളങ്കരയില്‍ നടന്ന ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി. തളങ്കര ജദീദ് റോഡ് 26-ാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് ചങ്ങാതിക്കൂട്ടമൊരുക്കിയത്. അന്തരിച്ച പ്രഗത്ഭ ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികളര്‍പ്പിച്ചു 33 കുട്ടികള്‍ ഗാനങ്ങളാലപിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ബിയു അബ്ദുല്ല സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ്, എം. കുഞ്ഞിമൊയ്തീന്‍, എം.എച്ച്് അബ്ദുല്‍ ഖാദര്‍, റഷീദ് ഗസാലി, ഫാറൂഖ് എം.എസ്, റിനാസ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി കെഎസ്, ഫഹദ് ബാങ്കോട് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad