Type Here to Get Search Results !

Bottom Ad

ആര്‍എസ്എസും ബിജെപിയും കയ്യൊഴിഞ്ഞു: ജ്യോതിഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയും മാനസീക പിരിമുറുക്കവും


കാസര്‍കോട് (www.evisionnews.in): വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയും മാനസീക പിരിമുറുക്കവും. സൈനുല്‍ ആബിദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അണങ്കൂര്‍ ജെപി നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവിധ കൊലക്കേസുകളില്‍ പ്രതിയായ ജ്യോതിഷിന് ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ നേരത്തെ കേസിലുള്‍പ്പടെ സാഹയങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ സംഘടനകള്‍ കയ്യൊഴിഞ്ഞസ്ഥിതിയാണ്. കാസര്‍കോട് നഗരത്തില്‍ കച്ചവടം നടത്തിയിരുന്ന ജ്യോതിഷിന് സൈനുല്‍ ആബിദ് വധക്കേസില്‍ പ്രതിയായതോടെ കച്ചവടം തുടരാനായില്ല. പോലീസ് കച്ചവടം പൂട്ടിച്ചതോടെ മംഗളൂരുവിലേക്ക് ചേക്കേറി. അവിടെയും വ്യാപാരം ക്ലച്ചുപിടിച്ചില്ല. പിന്നീട് കണ്‍സ്ട്രക്ഷന്‍ മേഖല സ്വപ്‌നം കണ്ട് ബംഗളൂരുവിലേക്ക് വണ്ടികയറി. അവിടെയും (www.evisionnews.in)ഗതികേട് ആവര്‍ത്തിച്ചു. നാട്ടില്‍തന്നെ മണല്‍ കടത്തുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. തളങ്കരയിലെയും തായലങ്ങാടിയിലേയും മണല്‍ കടത്തുകാരുമായി ചേര്‍ന്ന് കച്ചവട ബന്ധം സ്ഥാപിച്ചു. മണല്‍ കടത്ത് ബന്ധവും തകര്‍ന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ചുമടെടുത്തും മറ്റു കൂലിപ്പണിക്കുമായി ഇറങ്ങി. കൊലക്കേസ് പ്രതിയായതിന്റെ പേരില്‍ എല്ലാവരും അകറ്റിനിര്‍ത്തി.

രണ്ടു ദിവസം മുമ്പ് കാസര്‍കോട് നഗരത്തിലുണ്ടായ കത്തികുത്തുമായി ബന്ധപ്പെട്ട് മഹേഷ് അടക്കമുള്ള സംഘവുമായി തെറ്റിപ്പിരിഞ്ഞതോടെ എല്ലാ നിലക്കും ഒറ്റപ്പെടല്‍ ജ്യോതിഷ് അനുഭവിച്ചിരുന്നതായാണ് വിവരം. ഇതോടെയാണ് (www.evisionnews.in) ആത്മഹത്യയിലേക്ക് വഴി വെച്ചതെന്നാണ് പറയുന്നത്. തളങ്കരയിലെ സൈനുല്‍ ആബിദ്, ചൂരിയിലെ റിഷാദ്, സിനാന്‍ തുടങ്ങി കൊലപാതകങ്ങളിലും വധശ്രമക്കേസുകളിലുമടക്കം പ്രതിയായ ജ്യോതിഷിനെ മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.







Post a Comment

0 Comments

Top Post Ad

Below Post Ad